പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ അമ്മ മല്ലിയെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയാൾ കീഴടങ്ങി. പാലക്കാട് കുമരംപുത്തൂർ സ്വദേശി അബ്ബാസാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. 14 ദിവസത്തേയ്‌ക്ക് ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം അബ്ബാസിന്റെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കുറ്റം പ്രഥമ ദൃഷ്ട്യാ വ്യക്തമല്ലെന്നും അനാവശ്യമായാണ് തന്നെ കേസിൽ ഉൾപ്പെടുത്തിയതെന്നുമാണ് അബ്ബാസ് ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
മണ്ണാർക്കാട് പ്രത്യേക കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും മധുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മാതാവിനെ ഭീഷണിപ്പെടുത്തിയതായിരുന്നു കേസ്.

