Tuesday, December 23, 2025

ഏരൂരിൽ നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്, നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്

എറണാകുളം: ഏരൂരിൽ നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു നടപടി സ്വീകരിച്ചത്. നായ്‌ക്കളുടെ മരണകാരണം സ്ഥിരീകരിക്കാൻ മൃതദേഹങ്ങളിൽ നിന്നെടുത്ത സാമ്പിളുകൾ ഇന്ന് പരിശോധനയ്‌ക്ക് അയക്കും.

കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. അഞ്ച് നായകളായിരുന്നു ചത്തത്. വിഷം ഉള്ളിൽച്ചെന്നാണ് ഇവ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതി സംസ്ഥാന പോലീസ് മേധാവിയോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.

നായകളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണവകുപ്പ് പരിശോധിക്കും. ഇതിനായി അവയവങ്ങൾ കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

Related Articles

Latest Articles