അട്ടപ്പാടി: മധുകൊലക്കേസില് സാക്ഷിയായി വിസ്തരിച്ച സുനില്കുമാര് കോടതിയില് കളളസാക്ഷി പറഞ്ഞതിന് എതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ അപേക്ഷയില് കോടതി ഇന്ന് വാദം കേള്ക്കും. കൂടാതെ മധുവിന്റെ സഹോദരി അടക്കമുളള രണ്ട് സാക്ഷി വിസ്താരവും ഇന്ന് നടക്കും.
കേസിൽ ഇന്നലെ മാത്രം നാല് സാക്ഷികളാണ് കൂറുമാറിയത്. എന്നാൽ മൊഴി നല്കിയ സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത് നിയമ വിരുദ്ധമാണെന്ന പ്രതിഭാഗം വധിച്ചിരുന്നു. ഈ വാദം തള്ളിയാണ് 29-ാം സാക്ഷി സുന്കുമാറിനെ കോടതി ഇന്നലെ വീണ്ടും വിസ്തരിച്ചത്.
കാഴ്ചാപരിമിതിയുണ്ടെന്ന തരത്തില് കോടതിയോട് കള്ളം പറഞ്ഞതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സാക്ഷിക്കെതിരെ പ്രോസിക്യൂഷന് നല്കിയ ഹർജിയില് പ്രാഥമിക വാദവും ഇന്നലെ നടന്നു. കേസിൽ ഇന്ന് വിശദമായ വാദം കോടതിയില് നടക്കും.

