തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ ചോദിച്ചെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഒരു പ്രതികൂടി അറസ്റ്റിൽ.കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് അജികുമാർ ആണ് അറസ്റ്റിലായത്.
പന്നിയോട് ഇയാൾ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അനേഷണസംഘം പന്നിയോട് നിന്നും ഇയാളെ പിടികൂടിയത്.ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.കേസിലെ നാലാം പ്രതിയാണ് അജികുമാർ.കേസിന്റെ തുടക്കത്തിൽ അജികുമാറിനെ പ്രതി
ചേർത്തിരുന്നില്ല.എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതോടെ അക്രമസംഘത്തിൽ ഇയാളും ഉണ്ടെന്ന് തെളിഞ്ഞു.
കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതിയായ കാട്ടാക്കട ഡിപ്പോയിലെ സെക്യൂരിറ്റി ജീവനക്കാരൻ സുരേഷ് കുമാറിനെ പിടികൂടിരുന്നു.ഇനി കേസിൽ മൂന്ന് പേരാണ് പിടിയിലാകാനുള്ളത്.ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.തുടർന്നാണ് പ്രതികളെ പോലീസ് പിടികൂടാൻ ആരംഭിച്ചത്.

