Sunday, November 1, 2026

രാജ്ഘട്ടിൽ രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് രാജ്യം ;ഗാന്ധിജിയുടെ ആശയങ്ങൾ ഇപ്പോഴും ലോകമാകെ മുഴങ്ങിക്കേൾക്കുന്നുവെന്നും അദ്ദേഹത്തിന്റെ ചിന്തകൾ അനേകം ആളുകൾക്ക് ഊർജമാണെന്നും പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി , രാഷ്ട്രപതി ദ്രൗപദി മുർമു , ഉപരാഷ്ട്രപതി ജഗദീപ് ധൻകർ , എന്നിവർ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്‍റെ പശ്ചാത്തലത്തിൽ ഈ ഗാന്ധിജയന്തി ദിനം രാജ്യത്തിന് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങൾ ഇപ്പോഴും ലോകമാകെ മുഴങ്ങിക്കേൾക്കുന്നുവെന്നും അദ്ദേഹത്തിന്റെ ചിന്തകൾ അനേകം ആളുകൾക്ക് ഊർജമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ ജനങ്ങൾ ഖാദി വസ്ത്രങ്ങളും കരകൗശല വസ്തുക്കളും വാങ്ങണമെന്ന ആഹ്വാനവും മോദി നടത്തി.

അനേകമാളുകളെ പ്രചോദിപ്പിച്ച ഗാന്ധിജിയുടെ ജീവിതത്തെ അനുസ്മരിക്കാനും ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള അവസരമാണിതെന്നുമാണ് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞത്. സ്വദേശിവൽക്കരണവും സ്വാശ്രയത്തവും രാജ്യത്തെ ആദ്യം പഠിപ്പിച്ചത് ഗാന്ധിജിയാണെന്നും രാഷ്ട്രപതി അനുസ്മരിച്ചു. രാഷ്ട്രപതിക്ക് പുറമെ ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി

Related Articles

Latest Articles