Saturday, May 11, 2024
spot_img

കളമൊഴിയുന്നുവോ ഇന്ത്യൻ ഇതിഹാസം ?
സുനിൽ ഛേത്രി വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകൻ

ദില്ലി : ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയറിന് തിരശീലയിടാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ നൽകി പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച് രംഗത്തുവന്നു. അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിലെ അവസാന സീസണിലായിരിക്കും ചിലപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സ്റ്റിമാച്ച് പ്രതികരിച്ചിരിക്കുന്നത്.വരുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ ഛേത്രി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്റ്റിമാച്ച് കൂട്ടിച്ചേർത്തു. ജൂൺ 16 മുതല്‍ ജൂലൈ 16 വരെ ഖത്തറിൽവച്ചാണ് ഈ വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ അരങ്ങേറുന്നത്.

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ഛേത്രി രാജ്യത്തിനായി മികച്ച പ്രകടനമാണു പുറത്തെടുത്തത്. അതേസമയം ഇംഫാലിൽ നടക്കുന്ന ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം ഇപ്പോഴുള്ളത്. കിർഗിസ് റിപബ്ലിക്, മ്യാൻമര്‍ ടീമുകളാണ് ടൂര്‍ണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

Related Articles

Latest Articles