1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനം ടീം വിമാനത്തിൽ ആഘോഷിക്കുന്നു
ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനമാണ് ഇന്ന്. ഈ അവിസ്മരണീയ വിജയത്തിന്റെ വാർഷികം കപ്പുയർത്തിയ ഇന്ത്യന്‍ സംഘം ഇത്തവണ ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിലാണ്. 1983 ജൂണ്‍ 25-ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയായിരുന്നു കപില്‍ ദേവിന്റെയും സംഘത്തിന്റെയും കിരീടധാരണം. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം വർധിക്കാൻ കാരണമായത് 1983 ലെ ഈ കിരീടനേട്ടമായിരുന്നു.
അന്നത്തെ ടീം അംഗവും നിലവില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയായ കീര്‍ത്തി ആസാദാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീതേംഗേ ഹം’ എന്ന ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വിമാനയാത്ര യാത്ര.
കിരീടം നേടിയ അന്നത്തെ ഇന്ത്യൻ സംഘത്തിൽ അംഗങ്ങളായിരുന്ന സുനില്‍ ഗാവസ്‌ക്കര്‍, സയ്യിദ് കിര്‍മാണി, കെ. ശ്രീകാന്ത്, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, ബല്‍വിന്ദര്‍ സിങ് സന്ധു, കീര്‍ത്തി ആസാദ്, ബിസിസിഐ പ്രസിഡന്റ് കൂടിയായ റോജര്‍ ബിന്നി, മദന്‍ ലാല്‍, സുനില്‍ വല്‍സന്‍, കപില്‍ ദേവ് തുടങ്ങിയവരെല്ലാം വിമാനത്തിലുണ്ടായിരുന്നു
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…