Thursday, May 2, 2024
spot_img

ചരിത്ര വിജയത്തിന്റെ 40-ാം വാർഷികം ഇന്ത്യൻ ടീം ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിൽ; അവിസ്മരണീയ ദിനത്തിൽ ഇതിഹാസ താരങ്ങൾക്ക് വിമാനയാത്രയൊരുക്കി അദാനി ഗ്രൂപ്പ്

ഇന്ത്യയുടെ കായിക ചരിത്രം തന്നെ മാറ്റിമറിച്ച 1983 ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികദിനമാണ് ഇന്ന്. ഈ അവിസ്മരണീയ വിജയത്തിന്റെ വാർഷികം കപ്പുയർത്തിയ ഇന്ത്യന്‍ സംഘം ഇത്തവണ ആഘോഷിച്ചത് 35,000 അടി ഉയരത്തില്‍ പറന്ന വിമാനത്തിനുള്ളിലാണ്. 1983 ജൂണ്‍ 25-ന് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ കരുത്തരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയായിരുന്നു കപില്‍ ദേവിന്റെയും സംഘത്തിന്റെയും കിരീടധാരണം. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പ്രചാരം വർധിക്കാൻ കാരണമായത് 1983 ലെ ഈ കിരീടനേട്ടമായിരുന്നു.

അന്നത്തെ ടീം അംഗവും നിലവില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനും കൂടിയായ കീര്‍ത്തി ആസാദാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് സംഘടിപ്പിച്ച ‘ജീതേംഗേ ഹം’ എന്ന ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ വിമാനയാത്ര യാത്ര.

കിരീടം നേടിയ അന്നത്തെ ഇന്ത്യൻ സംഘത്തിൽ അംഗങ്ങളായിരുന്ന സുനില്‍ ഗാവസ്‌ക്കര്‍, സയ്യിദ് കിര്‍മാണി, കെ. ശ്രീകാന്ത്, സന്ദീപ് പാട്ടീല്‍, ദിലീപ് വെങ്‌സാര്‍ക്കര്‍, ബല്‍വിന്ദര്‍ സിങ് സന്ധു, കീര്‍ത്തി ആസാദ്, ബിസിസിഐ പ്രസിഡന്റ് കൂടിയായ റോജര്‍ ബിന്നി, മദന്‍ ലാല്‍, സുനില്‍ വല്‍സന്‍, കപില്‍ ദേവ് തുടങ്ങിയവരെല്ലാം വിമാനത്തിലുണ്ടായിരുന്നു

Related Articles

Latest Articles