1990 കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ്. “ദി കാശ്മീർ ഫയൽസ് “. കശ്മീരിൽ നടന്ന സ്വന്തം രാജ്യത്ത് അഭയാർത്ഥികളായി ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട 5 ലക്ഷത്തിലധികം ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ലോകം അറിയേണ്ടത് അത്യാവശ്യമാണ്. കശ്മീർ വംശഹത്യയുടെ യഥാർത്ഥ ചരിത്രം വരച്ചുകാട്ടുന്ന സിനിമക്ക് കേരളത്തിൽ വേദികൾ നിഷേധിക്കപ്പെടുകയാണ്. തീയേറ്റർ ഉടമകൾക്ക് പ്രദർശിപ്പിക്കാൻ മടി. പ്രദർശിപ്പിച്ച തീയറ്ററുകളിൽ പോസ്റ്റർ പോലും ഇല്ല, അതുപോലെ തിയറ്ററിന് വെളിയിൽ ഹൗസ് ഫുൾ ബോർഡ് , എല്ലാം ആരോ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നു, അതിനു പിന്നിൽ ആരാണ് എന്ന് തിയറ്റർ ഉടമ പറയുന്നില്ല.
ഈ സാഹചര്യത്തിൽ ഇതിനെതിരെ തത്വമയി ന്യൂസ് ചാനൽ രംഗത്ത് വന്നിരിക്കുകയാണ്. പോസ്റ്റർ ക്യാമ്പയിനുമായിട്ടാണ് തത്വമയി മുന്നോട്ട് വന്നിരിക്കുന്നത്. പോസ്റ്റർ പതിപ്പിച്ച തത്വമയിയുടെ വാഹനം തീയേറ്ററുകൾക്കു മുമ്പിലും തിരുവനന്തപുരം നഗരവീഥികളിലും കൂടി കടന്നു പോയി. ‘ മാധ്യമധർമ്മം രാഷ്ട്രത്തിനുവേണ്ടി’, ‘നാളെ ഒരു കേരളാ ഫയൽസ് ഉണ്ടാകാതിരിക്കാൻ, ഇന്ന് തന്നെ കശ്മീർ ഫയൽസ് കാണൂ’ എന്നീ പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്.
മലയാളിയുടെ കണ്ണു മൂടിക്കെട്ടി തീവ്രവാദികളെ ഗ്ലോറിഫൈ ചെയ്തു നിർമിച്ചെടുത്ത കാശ്മീരിന്റെ വ്യാജ ഇമേജും മുസ്ലിമുകളുടെ ഇരവാദവുമൊക്കെ തകർന്നു വീഴും എന്ന ഉറപ്പുള്ളതിനാൽ സത്യം നിങ്ങൾ അറിയരുത് എന്ന് ചിലർക്ക് നിർബന്ധമുണ്ട്. അവരിൽ ചിലരാണ് മലയാള സിനിമയെ ഇപ്പോൾ നിയന്ത്രിക്കുന്നത്. പീഡനാരോപണം നേരിട്ട കമാലുദ്ദീൻ മുതൽ തുടങ്ങുന്നു ആ നീണ്ട നിര. കേരളത്തിൽ വെറും രണ്ടു ജില്ലകളിലാണ് ഈ മൂവിക്ക് ആദ്യം വേദി കിട്ടിയത്. അതും IMDB റേറ്റിംഗ് 10/10 കിടക്കുമ്പോൾ.
എന്തായാലും കേരളത്തിലെ സാംസ്കാരിക നായകർ എന്നറിയപ്പെടുന്നവരും ബുദ്ധിജീവികളും ഈ വിഷയത്തിൽ മൗനം പാലിക്കുമ്പോൾ തത്വമയി ന്യൂസ് പോലെയുള്ള ചുരുക്കം ചില ഓൺലൈൻ മാധ്യമങ്ങളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഇപ്പോൾ എട്ടോളം തിയേറ്ററുകളിൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. സത്യത്തിന്റെ നേർകാഴ്ച തന്നെയാണ് ഈ സിനിമ. ദി കശ്മീർ ഫയൽസ് ഒരു സിനിമയല്ല അതൊരു സമർപ്പണമാണ്,
പണ്ഡിറ്റുകൾ പലായനം ചെയ്തതുമല്ല അതൊരു വംശഹത്യ ആയിരുന്നു. ലോകം കണ്ട ക്രൂരമായ വംശഹത്യകളിൽ ഒന്ന്.

