NATIONAL NEWS

ജനമനസ്സുകളെ കീഴടക്കി കശ്മീർ ഫയൽസ് 200 കോടി ക്ലബ്ബിലേക്ക്; മഹാമാരിക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന് റിപ്പോർട്ട്

ദില്ലി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് റെക്കോർഡുകൾ ഭേദിച്ച് ബോക്സ് ഓഫീസിൽ 13-ാം ദിനവും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച് ആകാൻ പോകുമ്പോൾ ഇതുവരെ 198 കോടി രൂപയാണ് കളക്ഷൻ നേടിയത്. 13-ാം ദിവസം എട്ട് കോടി രൂപയാണ് കശ്മീർ ഫയൽസിന് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ.

വ്യാഴാഴ്ച കഴിയുന്നതോടെ ചിത്രം 200 കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ഇതോടെ മഹാമാരിക്ക് ശേഷം ബോക്‌സ് ഓഫീസിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം ദി കശ്മീർ ഫയൽസിന് കരസ്ഥമാക്കാൻ കഴിയും.

കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേഗ് അഗ്നിഹോത്രിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

കശ്മീർ ഫയൽസ് റിലീസ് ചെയ്ത സമയത്ത് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. സിനിമ റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ രൺവീർ സിംഗിന്റെ 83, അല്ലു അർജുൻ ചിത്രം പുഷ്പ (ഹിന്ദി) എന്നിവയെ കശ്മീർ ഫയൽസ് മറികടന്നിരുന്നു.

Meera Hari

Share
Published by
Meera Hari

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

42 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

1 hour ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

1 hour ago