Sunday, May 5, 2024
spot_img

എല്ലാ സത്യാന്വേഷികളും ‘ദ കശ്മീർ ഫയൽസ്’ കാണണം: മോഹൻ ഭാഗവത്

ദില്ലി: 1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രകീര്‍ത്തിച്ച് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.

ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്‍നിഹോത്രിയും, നടി പല്ലവി ജോഷിയും ദില്ലിയിൽ മോഹൻ ഭാഗവത്തുമായി കൂടിക്കാഴ്‍ച നടത്തിയിരുന്നു. തുടർന്ന് ഇവരോട് സംസാരിച്ചതിന് ശേഷമാണ് ഭാഗവത്ത് ചിത്രത്തെ പ്രശംസിച്ചത്.

എല്ലാ സത്യാന്വേഷികളും ചിത്രം കാണണമെന്നും സമഗ്രമായ ഗവേഷണം വഴി രൂപപ്പെടുത്തിയ ഉജ്ജ്വലമായ തിരക്കഥയാൽ സമ്പൂര്‍ണമായ കലാസൃഷ്‍ടിയാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ എല്ലാ ആൾക്കാരും കുറച്ച് ദിവസങ്ങളായി രോഷാകുലരാണെന്നും, വസ്‍തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിന് പകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടന്നുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യം കൃത്യമായി പുറത്ത് കൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു’ പ്രധാനമന്ത്രി ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ വ്യക്തമാക്കി.

Related Articles

Latest Articles