Sunday, May 19, 2024
spot_img

പാലക്കാട് മംഗലം ഡാമിന്​ സമീപം ഉരുൾപൊട്ടി: കോട്ടയത്ത് കനത്ത മഴ

പാലക്കാട്​: കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടി. വി ആർ ടിയിലും, ഓടത്തോട് പോത്തൻ തോട്ടിലുമാണ്​ ഉരുൾ പൊട്ടിയത്​. ഇതേതുടർന്ന് വീടുകളില്‍ വെള്ളം കയറി. സംഭവത്തിൽ അളപായമില്ല. റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം സി.ഐ ശ്രീനിവാസൻ അറിയിച്ചു. പ്രദേശത്തെ കുടുംബങ്ങളെ വി ആർ ടി പള്ളിയിൽ മാറി താമസിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.

അതേസമയം തന്നെ കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അതിശക്തമായ മഴ തുടരുകയാണ്‌. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, ഏന്തയാര്‍, കൊക്കയാര്‍ എന്നിവിടങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയിൽ മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു.

ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Related Articles

Latest Articles