Sunday, January 4, 2026

‘ആരുടെ സർക്കാരായാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്’; ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുമതി നൽകിയ കോടതി വിധി എല്ലാവരും മാനിക്കണമെന്ന് ഇഖ്ബാൽ അൻസാരി

വാരണാസി: ഗ്യാൻവാപിയിൽ പൂജ നടത്താൻ അനുമതി നൽകിയ ഹൈക്കോടതി വിധി എല്ലാവരും മാനിക്കണമെന്ന് അയോദ്ധ്യകേസിലെ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി. ‘ആരുടെ സർക്കാരായാലും നിയമം എല്ലാവർക്കും ഒരുപോലെയാണ്. കോടതി വിധിയെ എല്ലാവരും മാനിക്കണം. അതനുസരിച്ച് പെരുമാറണം എന്ന് അദ്ദേഹം പറഞ്ഞു.

ഗ്യാൻവാപിയിൽ ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളിക​മ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് ഇന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നത്.

ജനുവരി 31-നാണ് ഗ്യാൻവാപി തർക്ക മന്ദിരത്തിലെ വ്യാസ് തെഹ്ഖാനയിൽ ഹൈന്ദവർ‌ക്ക് പ്രാർത്ഥന നടത്താമെന്ന് വാരാണാസി കോടതി വിധിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പുരോഹിതനായിരിക്കണം പൂജ നടത്തേണ്ടതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles