Kerala

വൺവേ തെറ്റിച്ച് കുതിച്ചെത്തി അഭിഭാഷകയുടെ കാർ; ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ബസിലെ യാത്രക്കാരി അഭിഭാഷകയെ കയ്യേറ്റം ചെയ്‌തെന്ന് പരാതി

തൃശൂർ : വൺവേ തെറ്റിച്ച് കുത്തിച്ചെത്തിയ അഭിഭാഷകയുടെ കാർ കാരണംഒരു മണിക്കൂറോളം സമയം ജനം ഗതാഗതകുരുക്കിൽ ശ്വാസം മുട്ടി.ഗതാഗതം മുടങ്ങിയതോടെ അഭിഭാഷകയും നാട്ടുകാരും തമ്മിൽ സംഘർഷമായി. തൃശൂർ വെള്ളാങ്കല്ലൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ തൃശൂർ നഗരത്തിലേക്കും ഇരിങ്ങാലക്കുട ഭാഗത്തേക്കും എത്തിച്ചേരുന്നതിനായി നിരവധിയാളുകൾ ആശ്രയിക്കുന്നതിനാൽ തിരക്കേറിയതാണ് ഈ ഭാഗം.

കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നതിനാൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് അഭിഭാഷക വൺവേ തെറ്റിച്ച് കാറുമായെത്തിയത്.

ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ അഭിഭാഷക മുഖവിലയ്‌ക്കെടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അഭിഭാഷകയാണെന്ന് പറഞ്ഞ ഇവർ വാഹനം പുറകോട്ട് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ ബസുകളടക്കം വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്.

വഴിയിൽ കുടുങ്ങിയതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങി. ഇതോടെ ഇവർ കാർ ഓഫാക്കി. പൊലീസ് എത്തിയാൽ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു. ഇതാണ് സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചത്. ബസിൽനിന്ന് ഇറങ്ങിവന്ന സ്ത്രീ കയ്യേറ്റം ചെയ്‌തതായി അഭിഭാഷക പരാതി നൽകി. യുവതിക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു

Anandhu Ajitha

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

7 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

8 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

10 hours ago