Kerala

എൽഡിഎഫ് സർക്കാർ പുതുതായി ആരംഭിച്ചത് 254 ബാറുകളും 62 ബിയർ വൈൻ പാർലറുകളും; ഒരു പ്രത്യേക തരം മദ്യവർജനം

തിരുവനന്തപുരം: മദ്യവർജന നയവും നിലപാടുകളും നാട് നീളെ പ്രസംഗിച്ചു നടക്കുമ്പോഴും പിണറായി സർക്കാരിന്റെ കാലത്ത് പുതുതായി ആരംഭിച്ചത് 254 ബാറുകളും 62 ബിയർ വൈൻ പാർലറുകളും. 2022 നവംബർ വരെ മൂന്ന് ബവ്റിജസ് ഔട്ട്ലറ്റുകൾ പുതുതായി തുടങ്ങി. 78 ഔട്ട്ലറ്റുകൾക്ക് അനുമതി നൽകിയതിൽ ചിലത് പ്രവർത്തനം തുടങ്ങിയതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു. കൺസ്യൂമർഫെഡ് 5 ഔട്ട്ലറ്റുകൾ 2016ന് ശേഷം പുതുതായി തുടങ്ങി.

പഞ്ചനക്ഷത്രഹോട്ടലുകൾക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്നായിരുന്നു യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തെ മദ്യനയം. 813 ബാറുകളിൽ ബിയറും വൈനും മാത്രമായിരുന്നു അന്ന് വിൽപ്പന. എന്നാൽ എല്‍ഡിഎഫ് സർക്കാർ 2016ൽ അധികാരത്തിൽ വന്നതോടെ മദ്യനയത്തിൽ മാറ്റംവരുത്തി. ത്രീ സ്റ്റാർ ഹോട്ടലുകൾ മുതൽ മുകളിലോട്ടുള്ളവയ്ക്ക് മദ്യവിതരണത്തിന് അനുമതി നൽകി. ഇതനുസരിച്ച് പഴയ ലൈസൻസുള്ള 438 ബാറുകളിൽ മദ്യം വിതരണം ചെയ്തു തുടങ്ങി.

2016–21 കാലഘട്ടത്തിൽ 200 പുതിയ ബാറുകൾക്ക് ഒന്നാം പിണറായി സർക്കാർ അനുമതി നൽകി. 51 ബിയർ–വൈൻ പാർലറുകൾ ഇക്കാലത്ത് പുതുതായി ആരംഭിച്ചു. 2021–23ൽ 54 ബാറുകളാണ് പുതുതായി ആരംഭിച്ചത്. 11 ബിയർ വൈൻ പാർലറുകൾ പുതുതായി തുടങ്ങി. കൺസ്യൂമർഫെഡിന് 44 ഔട്ട്ലറ്റുകളും 3 ബിയർ വൈൻ പാർലറുമുണ്ട്.

നിലവിൽ 721 ബാറുകളും 306 ബവ്റിജസ് ഔട്ട്ലറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. 372 ത്രീസ്റ്റാർ, 282 ഫോർ സ്റ്റാർ, 49 ഫൈവ് സ്റ്റാർ, 18 ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ബവ്റിജസ് ഔട്ട്ലറ്റുകൾ 78 എണ്ണം പുതുതായി തുടങ്ങാൻ 2022 ഒക്ടോബറിൽ അനുമതി നൽകി.

ഒരു സീമെൻ മറൈൻ ക്ലബ്ബ് കൊച്ചിയിൽ പ്രവർത്തിക്കുന്നു. 44 ക്ലബ്ബുകൾക്ക് ബാർ ലൈസൻസുണ്ട്. 5 എയർപോർട്ട് ലോഞ്ചുകളിലും 41 മിലിട്ടറി കന്റീനുകളിലും 6 പാരാ മിലിട്ടറി കന്റീനുകളിലും 26 വെയർഹൗസുകളിലും 295 ബിയർവൈൻ പാർലറിലും മദ്യം വിതരണം ചെയ്യുന്നുണ്ട്.

B4 Admin

Recent Posts

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

3 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

3 hours ago

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

6 hours ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

7 hours ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

8 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

8 hours ago