Monday, May 20, 2024
spot_img

താമരശേരി ചുരം ഒമ്പതാം വളവിൽ ലോറി കൊക്കയിലേക്ക് പതിച്ചു; ഡ്രൈവർക്ക് പരിക്ക്, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ നിന്നും താഴേക്ക് പതിച്ചു. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്.

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തമിഴ്നാട് സ്വദേശി രവികുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Related Articles

Latest Articles