Tuesday, December 23, 2025

കാസർകോട്ട് കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട സംഭവം ;പ്രിൻസിപ്പലിനെ ചുമതലകളിൽ നിന്ന് നീക്കാൻ നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ് :കുടിവെള്ള പ്രശ്നം ഉന്നയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട സംഭവത്തിൽ ഗവ.കോളജ് പ്രിൻസിപ്പൽ എം രമയെ ചുമതലകളിൽ നിന്ന് നീക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ഗവ.കോളജ് താത്ക്കാലികമായി അടച്ചു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച സർവകക്ഷി യോഗം വിളിച്ചിരിക്കെയാണ് പ്രിൻസിപ്പലിനെ മാറ്റാനുള്ള നീക്കം ഉണ്ടായത്.

കുടിവെള്ള പ്രശ്നം സംസാരിക്കാനെത്തിയ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. പ്രിൻസിപ്പലിന്റെ മുറിയിൽ വിദ്യാർത്ഥികളെ ഇരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

Related Articles

Latest Articles