Monday, December 22, 2025

അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ! നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ; അടിയൊഴുക്ക് പരിശോധിക്കുന്നു, ഡ്രോൺ പരിശോധന ഉച്ചയോടെ

ഷിരൂർ: കർണ്ണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിലിറങ്ങി. മൂന്നു ബോട്ടുകളിലായി 15 അംഗ സംഘമാണ് അടിയൊഴുക്ക് പരിശോധിക്കാനായി പുഴയിലുള്ളത്. ഉചിതമായ സമയമെങ്കിൽ ഇവർ പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. രാവിലെ മുതൽ പെയ്തു കൊണ്ടിരുന്ന കനത്ത മഴ ശമിച്ചതിനു പിന്നാലെയാണ് നടപടി.

മണ്ണ് മാറ്റുന്നത് വേഗത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാർവാറിൽ നിന്നും ഡ്രോൺ ഉപയോഗിക്കാനുള്ള ബാറ്ററി വൈകാതെ എത്തിച്ചേരും. ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാനാണ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഡ്രോൺ എത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

Related Articles

Latest Articles