Wednesday, December 17, 2025

സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ സാന്നിധ്യം; മോസ്‌കോ വിമാനത്താവളത്തിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചു

സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ മോസ്‌കോ വിമാനത്താവളത്തിലെ വ്യോമപാത താല്‍ക്കാലികമായി അടച്ചു. മോസ്‌കോയിലെ വ്‌നുക്കോവോ വിമാനത്താവളത്തിനും കലുഗ വിമാനത്താവളത്തിനും മുകളിലൂടെയുള്ള വ്യോമപാതയാണ് അടച്ചത്.

അതേസമയം ഡ്രോണ്‍ വെടിവച്ചിട്ടതായി മോസ്‌കോ മേയര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടിയതുമായി ഇതിന് ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. സമീപകാലത്തായി റഷ്യയില്‍ ഡ്രോണ്‍ വ്യോമാക്രമണം വര്‍ദ്ധിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ ചില പ്രദേശങ്ങള്‍ മെയ് മാസത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ മാസം ആദ്യം മോസ്‌കോ ബിസിനസ്സ് ഡിസട്രിക്ടിന് നേരെയും അക്രമം ഉണ്ടായിരുന്നു.

Related Articles

Latest Articles