Tuesday, December 16, 2025

വീട്ടിൽ കയറിയക്കൂടിയ പാമ്പിനെ പിടികൂടാൻ, വിവരമറിയിച്ചിട്ടും മുനിസിപ്പൽ അധികൃതർ എത്തിയില്ല !പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ തുറന്ന് വിട്ട് യുവാവ്

ഹൈദരാബാദ് : പ്രളയ ജലത്തിലൂടെ വീട്ടിൽ കയറിയക്കൂടിയ പാമ്പിനെ പിടികൂടാൻ, വിവരമറിയിച്ചിട്ടും മുനിസിപ്പൽ അധികൃതർ എത്താത്തതിൽ കടുത്ത പ്രതിഷേധ മാർഗം സ്വീകരിച്ച് യുവാവ്. വീട്ടിൽക്കയറിയ പാമ്പിനെ പിടികൂടി മുനിസിപ്പൽ ഓഫീസിനുള്ളിൽ തുറന്നുവിട്ടായിരുന്നു യുവാവ് തന്റെ പ്രതിഷേധമറിയിച്ചത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ വാർഡ് ഓഫീസിലാണ് സംഭവം. അൽവാൽ സ്വദേശിയായ സമ്പത്ത് കുമാറാണ് ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിക്കാൻ ഈ കടും കൈ ചെയ്തത്.

തന്‍റെ വീട്ടിൽ പാമ്പ് കയറിയത് മുനിസിപ്പൽ അധികൃതരെ വിളിച്ച് അറിയിച്ച് ആറു മണിക്കൂറോളമാണ് യുവാവ് കാത്തിരുന്നത്. എന്നാൽ പാമ്പിനെ പിടികൂടാൻ ആരുമെത്താതായതോടെ ഇയാൾ തന്നെ സാഹസികമായി പാമ്പിനെ പിടികൂടി ഓഫീസിലെത്തുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയമാണെന്ന് പറഞ്ഞുകൊണ്ട് ഓഫീസിനകത്ത് കയറിയ ഇയാൾ പാമ്പിനെ മേശപ്പുറത്ത് തുറന്നു വിടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. പ്രളയജലത്തിൽ പാമ്പുകളടക്കം ഇഴജന്തുക്കളും മറ്റും വ്യാപകമായി വീടുകളിൽ കയറുന്നതായി പരിസരവാസികൾ പരാതിപ്പെടുകയാണ്.

Related Articles

Latest Articles