Sunday, May 19, 2024
spot_img

ന്യൂസീലൻഡ് ടീമിന് ശനിദശ!! ഭാര്യമാരുടെ പ്രസവം ,നാട്ടിലെ പേമാരി,പരിക്ക് .. മതിയായ പരിശീലനം പോലും നടത്താനാകാത്ത പ്രതിസന്ധിയിൽ!

വെല്ലിങ്ടൻ : ന്യൂസിലാൻഡ് ടീമിന് ശനിദശയാണെന്ന് തന്നെ പറയേണ്ടി വരും. ഒറ്റനോട്ടത്തിൽ ചെറുതാണെങ്കിലും കുഞ്ഞൻ കാരണങ്ങൾ കാരണം നാളെ ആരംഭിക്കുന്ന മൗണ്ട് മാംഗനൂയിയിലെ ബേ ഓവലിൽ ആദ്യ ടെസ്റ്റിനു മുന്നോടിയായുള്ള ന്യൂസിലാൻഡ് ടീം ശരിക്ക് പരിശീലനം പോലും നടത്താനാകുന്നില്ല എന്ന് പറയുമ്പോഴാണ് കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാകുക. ടീമിലെ പ്രധാന താരങ്ങളുടെ സേവനങ്ങളൊന്നും തന്നെ ഇത്തരം കരങ്ങളാൽ ലഭ്യമാകില്ല.

ഭാര്യമാരുടെ പ്രസവംമൂലം അവധിയെടുത്തിരിക്കുകയാണ് ടീമിലെ 2 താരങ്ങൾ. വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടൽ, പേസർ മാറ്റ് ഹെൻറി എന്നിവരാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു മുൻപ് ടീമിനൊപ്പം ചേരാതെ കുടുംബത്തോടൊപ്പം കഴിയുകയാണ് .

പുറംവേദനമൂലം പേസർ കൈൽ ജയ്മിസൻ ആദ്യ ടെസ്റ്റിനില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. രാജ്യത്തിന്റെ നോർത്ത് ഐലൻഡ് ഭാഗത്ത് വീശിയടിച്ച ഗബ്രിയേല ചുഴലിക്കാറ്റു മൂലം വിമാന സർവീസ് റദ്ദാക്കിയതിനാൽ ബാറ്റർ ഹെ‍ൻറി നിക്കോൾസ് ഉൾപ്പെടെയുള്ളവർക്ക് ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല.

Related Articles

Latest Articles