Kerala

പൊതിച്ചോറും സൈബർ കഠാരയും!!അപകടത്തിൽ പരിക്കേറ്റ നടൻ ജോയ് മാത്യുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെന്ന വാർത്ത വ്യാജം ! സൈബർ കൃമികളെ വലിച്ചു കീറിക്കൊണ്ട് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ജോയ് മാത്യു

സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടും സിനിമയക്കുമപ്പുറം വ്യക്തി ജീവിതത്തിലെ നിലപാടുകൾ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജോയ് മാത്യു. സാമൂഹ്യ പ്രശ്നനങ്ങളിലടക്കം ഉറച്ച ചങ്കുറപ്പോടെ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്താറുമുണ്ട് . കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. അപകടത്തിൽ പരിക്കേറ്റ അദ്ദേഹം പൂർണ്ണ ആരോഗ്യവാനായികൊണ്ടിരിക്കുകയാണ്. അപകടത്തിന് പിന്നാലെ ‘ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു’ എന്നുള്ള തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്തയുടെ സത്യാവസ്ഥ പുറത്തറിയിച്ചുകൊണ്ട് സൈബർ കൃമികളെ വലിച്ചു കീറിക്കൊണ്ട് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. അപകടസ്ഥലത്ത് ഓടിക്കൂടിയത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കാതെ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികളുള്ള ആളുകളായിരുന്നുവെന്നും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച സുഹൈലും ആംബുലൻസ് ഡ്രൈവറായ അസ്ലമും ഡിവൈഎഫ്ഐ അംഗങ്ങളല്ലെന്നും അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. സുഹൈലിന്റെ വാക്കുകൾ കൂടി കൂട്ടിച്ചേർത്താണ് അദ്ദേഹത്തിന്റെ കുറിപ്പ്

ജോയ് മാത്യു സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

പൊതിച്ചോറും സൈബർ കഠാരയും

ഒരാഴ്ചമുമ്പ് എനിക്ക്
ഒരു വാഹനാപകടത്തിൽ പരിക്ക് പറ്റാനും ആശുപത്രിവാസം അനുഭവിക്കാനുമുള്ള യോഗമുണ്ടായി . ബന്ധുക്കളും സുഹൃത്തുക്കളുമല്ലാതെ പരിചയമില്ലാത്തവർ പോലും എനിക്ക് സംഭവിച്ച അപകടത്തിൽ വേദനിക്കുകയും ആശ്വസിപ്പിക്കുവാനുമുണ്ടായത് എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള ഊർജ്ജമായി.എന്നാൽ ഒരു കയ്യിൽ പോതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്ന മറ്റൊരു കൂട്ടരുണ്ട്.
അവരുടെ സങ്കടം “ഞാൻ മയ്യത്തായില്ലല്ലോ “എന്നതായിരുന്നു .
വെറുപ്പിന്റെ രാഷ്ട്രീയം മനസ്സിൽ കൊണ്ടുനടക്കുന്ന സൈബർ കൃമികൾക്ക്
മറ്റുള്ളവരുടെ
വീഴ്ചയും മരണവും
ആഘോഷമാണല്ലോ !
നവനാസികളുടെ മനോനിലയിലേക്ക് അധഃപ്പതിച്ച ഇവറ്റകളുടെ തള്ളൽ പരാക്രമമാണെങ്കിലോ അവരുടെ നേതാക്കളെപ്പോലും നാണിപ്പിക്കും.
അപകടസ്ഥലത്ത് നിന്നും എന്നെ പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളിലൂടെ തള്ളിമറിക്കുന്നത് കണ്ടു –
എന്നാൽ സത്യാവസ്ഥ എന്താണെന്ന്
എന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയ
സുഹൈൽ എന്ന മനുഷ്യസ്‌നേഹി എഴുതുന്നു :
സെപ്റ്റംബർ 4ആം തിയ്യതി രാത്രി 11മണിയോടെ മന്ദലാംകുന്ന് സെന്ററിൽ അപകടം ഉണ്ടായ വിവരം അറിയിക്കുന്നത് കൂട്ടുകാരനായ എന്റെ ക്ലബ്ബിലെ (സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബ്) അസ്‌ലം ആയിരുന്നു. അണ്ടത്തോട് ഡ്രൈവേഴ്സ് യൂണിയൻ ആംബുലൻസ് ഡ്രൈവർ ഡ്യൂട്ടിയിൽ അസ്‌ലം ഒറ്റയ്ക്ക് ആയിരുന്നു. അസ്‌ലം വിളിച്ചപ്പോൾ അണ്ടത്തോട് നിന്നും 2കിലോമീറ്റർ അകലെയുള്ള അപകട സ്ഥലത്തേക്ക് ബൈക്കിൽ വേഗത്തിൽ എത്തിയതായിരുന്നു. കാറും പിക്കപ്പ് വാനും തമ്മിൽ ഉണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നടൻ ജോയ് മാത്യു സാർ മൂക്കിൽ പരിക്കേറ്റതിനെ തുടർന്ന് അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസിൽ സ്വയം കയറി ഇരുന്നു. പിക്കപ്പ് ഡ്രൈവർ കോഴിക്കോട് താമരശ്ശേരി സ്വദേശി മുജീബിന്റെ കാൽ പിക്കപ്പ് വാഹനത്തിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനം സമയം എടുക്കുന്നതിനാൽ ഞാനും അസ്ലമും ജോയ് മാത്യു സാറുമായി ചാവക്കാട് ഹയാത്ത് ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആംബുലൻസിൽ ഡ്രൈവർ അസ്‌ലമും ജോയ് മാത്യു സാറുമായി പിറകിൽ ഞാനും മാത്രമാണ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഉണ്ടായിരുന്നത്.
പിക്കപ്പ് ഡ്രൈവറെ നാട്ടുകാരുടെയും ഗുരുവായൂർ ഫയർഫോഴ്‌സിന്റെയും സഹായത്തോടെ മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിൽ നിന്നും പുറത്തെടുത്ത് വിന്നേഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ പിറ്റേദിവസം ഇടതുപക്ഷ പ്രവർത്തകർ ‘ഇടതുപക്ഷ വിരോധിയായ ജോയ് മാത്യുവിന് അപകടം; ചാവക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു’ എന്നുള്ള തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടു. ജോയ് മാത്യു സാറിനെ ആശുപത്രിയിൽ എത്തിക്കാൻ ഉണ്ടായിരുന്ന ഞാനും ആംബുലൻസ് ഡ്രൈവർ അസ്‌ലമും ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല. അപകടങ്ങളിൽ ഓടിയെത്തുന്നത് ജാതിയും മതവും രാഷ്ട്രീയവും ഒന്നും നോക്കിയല്ല. മന്ദലാംകുന്ന് അപകട സമയത്ത് ഓടിക്കൂടിയ നല്ലവരായ നാട്ടുകാർ വ്യത്യസ്ത രാഷ്ട്രീയ ആശയ ചിന്താഗതികൾ ഉള്ള ആളുകളാണ്. മാത്രമല്ല ഡിവൈഎഫ്ഐ നേതൃത്വം നൽകിയ ഒരു രക്ഷാപ്രവർത്തനവും അവിടെ നടന്നിട്ടുമില്ല. ഇടതുപക്ഷ പ്രവർത്തകരുടെ വ്യാജ പ്രചരണത്തിൽ എന്നെയും കൂട്ടുകാരൻ അസ്ലമിനെയും തെറ്റിദ്ധരിക്കരുത്, ഞങ്ങൾ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ല’.
അപകടത്തിൽ പരിക്കേറ്റ എന്നെ ആശുപത്രിയിൽ എത്തിച്ച സാമൂഹ്യ മാധ്യമങ്ങളിലെ ആ ഡിവൈഎഫ്ഐ പ്രവർത്തകരെ കണ്ടെത്തുന്നവർ അറിയിക്കുക. അവർക്ക് ഇനാം പ്രഖ്യാപിക്കേണ്ടിവരും.
(നവനാസികളെ തിരിച്ചറിയണമെങ്കിൽ കമന്റ് ബോക്സിൽ തിരഞ്ഞാൽ കിട്ടും )

B4 Admin

Recent Posts

ഐടി ജോലി ഉപേക്ഷിച്ച് സംരംഭകനായ യുവാവിന് ദാരുണാന്ത്യം: ജെയ്പൂരിൽ കഫേ ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ!

രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…

12 hours ago

ഊർജ്ജ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഭാരതം: വരും വർഷങ്ങളിൽ രാജ്യം പുതിയൊരു എണ്ണ സമ്പന്ന രാജ്യമായി മാറുമെന്ന് വിലയിരുത്തൽ!

എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…

13 hours ago

നാവികസേനാ കപ്പലുകളുടെ പ്രഹരശേഷി ഇരട്ടിയാകും; ഇസ്രയേൽ എയ്റോസ്പേസുമായി 1976 കോടി രൂപയുടെ നിർണ്ണായക പ്രതിരോധ കരാറൊപ്പിട്ട് ഭാരതം!

സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…

13 hours ago

ആധുനിക ആയുധശേഖരത്തിൽ വൻ കുറവ്: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക കാലാവധി കഴിഞ്ഞ ടോമഹോക് മിസൈലുകൾ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ!

ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…

13 hours ago

അക്രമരാഷ്ട്രീയത്തിന്മേൽ നീതിപീഠത്തിന്റെ കനത്ത പ്രഹരം: മണ്ണന്തല രഞ്ജിത്ത് വധക്കേസിൽ രണ്ട് പേർക്ക് ഇരട്ട ജീവപര്യന്തവും ഒൻപത് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും വിധിച്ചു!

ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…

13 hours ago

വിദ്യാർത്ഥികളോട് കടുത്ത അനീതിയും സാംസ്കാരിക അസഹിഷ്ണുതയും: മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷ തടഞ്ഞ സർക്കാർ നടപടിക്കെതിരെ ആഞ്ഞടിച്ച് ഉന്നതവിദ്യാഭ്യാസ അദ്ധ്യാപകസംഘം!

ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…

13 hours ago