Monday, December 22, 2025

സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റ്;അമിത്ഷായുമായുള്ള ചർച്ചക്ക് പിന്നാലെ ജോലിക്ക് കയറി,പ്രതികരണം അറിയിച്ച് സാക്ഷി മാലിക്

ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് സമരത്തിൽ നിന്നും പിന്മാറിയെന്ന രീതിയിൽ വാർത്ത വന്നിരുന്നു.എന്നാൽ താൻ സമരത്തിൽ നിന്നും പിന്മാറിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള ചർച്ചയ്ക്ക് പിന്നാലെ തിരികെ ജോലിക്ക് കയറിഎന്നും സാക്ഷി വ്യക്തമാക്കി.തന്റെ ട്വിറ്ററിലൂടെയാണ് സാക്ഷി പ്രതികരണം അറിയിച്ചത്.അമിത് ഷാ തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് ചർച്ചയിലൂടെ ഉറപ്പ് തന്നിട്ടുണ്ടെന്നും സാക്ഷി വ്യക്തമാക്കി.

ശനിയാഴ്ചയാണ് സാക്ഷിയും ബജ്റംഗ് പൂനിയയും ഷായെ കണ്ടത്. നിയമ നടപടികൾ എടുക്കുന്നവരെ സരമത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സാക്ഷി വ്യക്തമാക്കിയിട്ടുണ്ട്.നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്നും ജോലിക്കൊപ്പം സമരവും ചെയ്യുമെന്നും തെറ്റായ വാർത്ത പ്രചരിപ്പിക്കരുത് എന്നും സാക്ഷി ആവശ്യപ്പെട്ടു.സാക്ഷിക്ക് പിന്നാലെ വിനേഷ് ഫോഗട്ടും , ബജ്റംഗ് പൂനിയയും ജോലിക്ക് കയറി.

Related Articles

Latest Articles