Thursday, May 16, 2024
spot_img

ഇതിനൊരു അവസാനവുമില്ലേ…കോവിഡിന് പിന്നാലെ അടുത്ത മഹാമാരി ! മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ : കോവിഡിനെക്കാൾ അതീവ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കിടയാക്കിയേക്കാവുന്ന രോഗങ്ങളുടെ പട്ടിക സംഘടനാ പുറത്തുവിട്ടു. എബോള, സാർസ്, സിക,മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ ‘ഡിസീസ് എക്‌സ്’ എന്ന പേരിൽ ഒരു അജ്ഞാത രോഗവും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് ‘ഈ പേര് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്

അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവ പോലെ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു. ‘ഡിസീസ് എക്‌സ്’ വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും ഒരു കൂട്ടർ വാദമുയർത്തുന്നുണ്ട്.

Related Articles

Latest Articles