Tuesday, June 18, 2024
spot_img

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21

തിരുവനന്തപുരം : സംസ്ഥാനത്ത് 21 പേര് കൊറോണയുടെ പിടിയിൽ . രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് പൗരനും,സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

വിവിധ ജില്ലകളിലായി 10,655 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
യുകെ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് ശനിയാഴ്ച രാത്രിയോടെയാണ് വ്യക്തമായത്. ഇയാള്‍ രോഗവിവരം മറച്ചുവച്ച്‌ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്ന് കർശന നിർദേശമാണുള്ളത് .

Related Articles

Latest Articles