ഇമ്രാൻ ഖാന്റെ ലാഹോറിലെ വസതിയിൽ പാകിസ്ഥാൻ പോലീസ് ഇന്ന് പരിശോധന നടത്തും
തീവ്രവാദികളെ കൈമാറാനുള്ള സർക്കാരിന്റെ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെയാണ് പുതിയ നീക്കത്തിന് പോലീസ് പദ്ധതി ഇടുന്നത്. ഇതിന് മുന്നോടിയായി ഇന്നലെ വൻതോതിൽ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ ഇമ്രാൻ ഖാന്റെ വീട് വളഞ്ഞിരുന്നു.മെയ് 9 ന് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ സമാൻ പാർക്ക് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഓഫീസർ ഹസൻ ഭാട്ടി പറഞ്ഞു. ഖാന്റെ വസതിയിലേയ്‌ക്കുള്ള എല്ലാ റോഡുകളും പോലീസ് തടസ്സങ്ങൾ സ്ഥാപിച്ച് തടഞ്ഞു.
ഖാന്റെ സമാൻ പാർക്കിലെ വസതിയിൽ 30 മുതൽ 40 വരെ ഭീകരർ ഒളിച്ചിരിക്കുന്നതായി പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അമീർ മിർ പറഞ്ഞു. അവരെ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. സമയപരിധി അവസാനിച്ചതിനാൽ ഖാന്റെ അനന്തരവൻ ഹസൻ നിയാസി ഉൾപ്പെടെയുള്ള ഭീകരരെ പിടികൂടാൻ സമാൻ പാർക്കിൽ പോലീസ് റെയ്ഡ് നടത്തിയേക്കുമെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കി.
മുത്തച്ഛന്റെ സ്വത്ത് നിയമപരമായ അവകാശികൾക്കിടയിൽ ഭാഗംവെച്ച് നൽകിയശേഷം പിതാവിന് ലഭിച്ച ഓഹരിയിൽ മകന് ജന്മാവകാശം ഉന്നയിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഹിന്ദു പിന്തുടർച്ചാവകാശ…
ഡൽഹി കലാപക്കേസിൽ യു.എ.പി.എ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിനെ മതസ്വാതന്ത്ര്യത്തിനായി പോരാടുന്ന വ്യക്തിയായി വിശേഷിപ്പിച്ച് അമേരിക്കൻ…
ഉത്തർപ്രദേശിലെ മീററ്റിൽ ഹിന്ദു ഉടമസ്ഥതയിലുള്ള സാരി ഷോറൂമിന് തീയിട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മദ്രസ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവംബർ 12ന്…
മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിൽ രാജ്യവ്യാപകമായി നടപടി ശക്തമാക്കി സിബിഐ. ആറ് സംസ്ഥാനങ്ങളിലായി 33 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ…
ആഗോള എഐ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ എൻവിഡിയയുടെ തലപ്പത്തേക്ക് മൂന്ന് ഇന്ത്യൻ വംശജരുടെ പേരുകൾ ഉയരുന്നു. ദീർഘകാലം കമ്പനിയെ…
ഉത്തർപ്രദേശിൽ മുൻകാലങ്ങളിലുണ്ടായിരുന്ന മാഫിയകളുടെ അരാജകത്വ ഭരണം പൂർണ്ണമായി അവസാനിക്കുകയും പകരം സുശക്തമായ നിയമവാഴ്ച യാഥാർത്ഥ്യമാവുകയും ചെയ്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…