Saturday, November 14, 2026

ഇമ്രാൻ ഖാന് കുരുക്ക് മുറുകും? ലാഹോറിലെ വസതിയിൽ പാകിസ്ഥാൻ പോലീസ് ഇന്ന് പരിശോധന നടത്തും

ഇമ്രാൻ ഖാന്റെ ലാഹോറിലെ വസതിയിൽ പാകിസ്ഥാൻ പോലീസ് ഇന്ന് പരിശോധന നടത്തും
തീവ്രവാദികളെ കൈമാറാനുള്ള സർക്കാരിന്റെ 24 മണിക്കൂർ സമയപരിധി അവസാനിച്ചതോടെയാണ് പുതിയ നീക്കത്തിന് പോലീസ് പദ്ധതി ഇടുന്നത്. ഇതിന് മുന്നോടിയായി ഇന്നലെ വൻതോതിൽ പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ ഇമ്രാൻ ഖാന്റെ വീട് വളഞ്ഞിരുന്നു.മെയ് 9 ന് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെ സമാൻ പാർക്ക് പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഓഫീസർ ഹസൻ ഭാട്ടി പറഞ്ഞു. ഖാന്റെ വസതിയിലേയ്‌ക്കുള്ള എല്ലാ റോഡുകളും പോലീസ് തടസ്സങ്ങൾ സ്ഥാപിച്ച് തടഞ്ഞു.

ഖാന്റെ സമാൻ പാർക്കിലെ വസതിയിൽ 30 മുതൽ 40 വരെ ഭീകരർ ഒളിച്ചിരിക്കുന്നതായി പഞ്ചാബ് ഇൻഫർമേഷൻ മന്ത്രി അമീർ മിർ പറഞ്ഞു. അവരെ 24 മണിക്കൂറിനുള്ളിൽ കൈമാറണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. സമയപരിധി അവസാനിച്ചതിനാൽ ഖാന്റെ അനന്തരവൻ ഹസൻ നിയാസി ഉൾപ്പെടെയുള്ള ഭീകരരെ പിടികൂടാൻ സമാൻ പാർക്കിൽ പോലീസ് റെയ്ഡ് നടത്തിയേക്കുമെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കി.

Related Articles

Latest Articles