കോഴിക്കോട് : വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സംസ്ഥാനത്തെ ജനങ്ങൾ. തെരുവ് നായയുടെ ആക്രമണത്തിൽ ഇന്നും ആളുകൾക്ക് പരിക്കേറ്റു. വടകര ചെമ്മരത്തൂരിൽ നാണു, പവിത്രൻ എന്നിവർക്കാണ് തെരുവ് നയാ ആക്രമണത്തിൽ പരിക്കേറ്റത്. നാണുവിന് വീട്ടുമുറ്റത്ത് വെച്ചും പവിത്രന് റോഡിൽവെച്ചുമാണ് കടിയേറ്റത്. നാണുവിന്റെ കാലിലും പവിത്രന്റെ ചെവിയ്ക്കുമാണ് പരിക്ക്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. നാണുവിന്റെ വീട്ടിലെ പശുവിനേയും നായ കടിച്ചിട്ടുണ്ട്.
ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെ പശുവിന്റെ കരച്ചിൽ കേട്ട് തൊഴുത്തിലേക്കെത്തിയപ്പോഴാണ് നാണുവിനെ നായ ആക്രമിച്ചത്. ഇയാളുടെ കാലിൽ കടിച്ചു വലിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ചെമ്മരത്തൂര്‍ ബസ്റ്റോപ്പിന് സമീപത്തുകൂടി നടന്ന് പോകുമ്പോഴാണ് പവിത്രന് നായയുടെ കടിയേറ്റത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…