Tuesday, May 14, 2024
spot_img

ചൈനയുടെ സ്വപ്നപദ്ധതിയിൽ നിന്ന് പിന്മാറി ഫിലിപ്പീൻസും !

ഭാരതം ആതിഥേയയത്വം വഹിച്ച g20 ഉച്ചകോടിക്ക് ശേഷം ഭാരതത്തെ മറ്റു രാക്ഷ്ട്രങ്ങൾ അതീവ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. g20 ഭാരതത്തെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ് നൽകിയത്. എന്നാൽ, ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ചൈനയുടെ 1 ട്രില്യൺ ഡോളറിന്റെ സ്വപ്‌നത്തിന് കനത്ത പ്രഹരം ഏറ്റിരിക്കുകയാണ്‌. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആർഡ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ഫിലിപ്പീൻസും. ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിം പിംഗ് കഴിഞ്ഞ ഏതാനും മസങ്ങൾക്ക് മുൻപ് 23 രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിക്കുകയും ചർച്ച് നടത്തുകയും ചെയ്തിരുന്നു. ഫിലിപ്പീൻസ് – ദക്ഷിണ ചൈനാ കടലിൽ തുടരുന്ന അസ്ഥിരതയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ചയ്‌ക്ക് കാരണമായി പൊതുവെ വിലയിരുത്തുന്നത്. കൂടാതെ അടുത്തിടെയാണ് മേഖലയിലെ ചൈനയുടെ നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ രംഗത്ത് വന്നത്. പദ്ധതിയോടുള്ള ഫിലിപ്പീൻസിന്റെ സമീപനത്തിൽ മാറ്റം ചൈനയുടെ സാമ്പത്തിക രാഷ്‌ട്രീയ മേഖലയിൽ വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, ജർമനിക്കും ഫിലിപ്പിൻസിനും പിന്നാലെ ഇറ്റലിയും ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. പദ്ധതി അതിന്റെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാൽ ഈ വർഷം അവസാനത്തോടെ തങ്ങളുടെ പങ്കാളിത്തം പിൻവലിക്കുമെന്ന് ഇറ്റലി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയും പങ്കാളിത്ത രാജ്യങ്ങളിലെ കടബാധ്യതയും മൂലം പദ്ധതിയുടെ മൊത്തത്തിലുള്ള പ്രവർത്തനം 40 ശതമാനമായി കുറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ചൈനയുടെ സ്വപ്‌ന പദ്ധതിക്ക് ബദലായി ജി20 ഉച്ചകോടിയിൽ അവതരിപ്പിക്കപ്പെട്ട സമാന്തര പാതയ്‌ക്ക് ലഭിക്കുന്ന സ്വീകര്യതയാണ് ഇതിന് പിന്നിലെ മറ്റൊരു പ്രധാന കാരണമായി ലോകരാജ്യങ്ങൾ നോക്കികാണുന്നത്. ഇന്ത്യ- .യൂറോപ്പ് – അറേബ്യ പാതയ്‌ക്ക് ഇതിനോടകം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ജർമനിയടക്കമുള്ള രാജ്യങ്ങൾ ഇതിനെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. കൂടാതെ, ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഭാരതത്തെ പിണക്കാൻ മറ്റു രാഷ്ട്രങ്ങൾക്കും താല്പര്യമില്ല. അതിനാൽത്തന്നെ, ഏഷ്യൻ മേഖലയിലെ അപ്രമാദിത്തതിന് ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്വാധീനമുറപ്പിക്കാനുള്ള വ്യാളിയുടെ ശ്രമങ്ങളുടെ മുനയൊടിക്കുന്നതാണ് ഇന്ത്യയുടെ നീക്കം.

Related Articles

Latest Articles