Friday, December 12, 2025

നെടുമ്പാശേരിയിൽ യന്ത്ര തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി;എയർ അറേബ്യ ജി 9-426 എന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്

കൊച്ചി: . ഷാർജയിൽ നിന്നുള്ള എയർ അറേബ്യ ജി 9-426 എന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. ലാൻഡിങ്ങിന് തൊട്ടുമുൻപാണ് യന്ത്രത്തകരാർ കണ്ടെത്തിയത്.ഹൈഡ്രോളിക് തകരാറിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. അടിയന്തര സാഹചര്യം പ്രഖ്യാപിച്ചാണ് ലാൻഡിങ്.

സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തിയാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.215 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles