Friday, April 26, 2024
spot_img

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു

ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്ന് താല്ക്കാലികമായി അടച്ചിരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജൂലൈ 10 രാത്രി മുതല്‍ താത്കാലികമായി അടച്ചിരിക്കുകയായിരുന്നു.

പുതിയ അറിയിപ്പ് പ്രകാരം ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മുഖ്‌സെയ്ല്‍ ബീച്ച് ഒഴികെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അല്‍ മുഖ്‌സെയ്ല്‍ ബീച്ചിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കഴിഞ്ഞ ഞായറാഴ്ച ഈ ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നടക്കുന്നതിനാലാണിത്.

കനത്ത മഴയെ തുടര്‍ന്ന് ദോഫാര്‍ ഗവര്‍ണറേറ്റ് ഉള്‍പ്പടെയുള്ള ടൂറിസ്റ്റ് മേഖലകളില്‍ വ്യാപക മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അടച്ചിടാനുള്ള തീരുമാനം. രാജ്യത്തെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമുണ്ടായിരുന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ കാലാവസ്ഥ അനുകൂലമാകുന്നത് വരെ വിനോദ സഞ്ചാര മേഖലകള്‍ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരം ഇടങ്ങളിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും സിഡിഎഎ വ്യക്തമാക്കിയിരുന്നു. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related Articles

Latest Articles