Friday, December 12, 2025

പോസ്റ്റ് വിനയായി ! അമിതാബ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പോലീസ്; ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപെടാൻ ബച്ചൻ നടത്തിയ നിയമലംഘനമെന്ത് ?

മുംബൈ: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെക്ക് പോയ അമിതാഭ് ബച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതിലും ശ്രദ്ധ നേടുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമിതാഭ് ബച്ചനെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പോലീസ്. ഗതാഗതക്കുരുക്കിൽ ആരാധകനൊപ്പം ഹെൽമെറ്റ് ധരിക്കാത്തതിനെ തുടർന്നാണ് നടപടി.

ആരെന്ന് പോലും അറിയാത്ത ആരാധകൻ നന്ദി പറഞ്ഞു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസത്തെ ബച്ചന്റെ പോസ്റ്റ്. ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. നെറ്റിസൺസ് ഇതിനെ എതിർക്കുകയും മുംബൈ പോലീസിനെ ടാഗ് ചെയ്ത് ചിത്രം പങ്കുവെയ്ക്കുകയുമായിരുന്നു. ‘ഞങ്ങൾ ഇത് ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടുണ്ട്’, എന്നായിരുന്നു ‌ട്വീറ്റിനോട് പോലീസ് പ്രതികരിച്ചത്.

Related Articles

Latest Articles