Thursday, December 18, 2025

‘വര്‍ഷങ്ങള്‍ക്ക് മുമ്പ് പോരാട്ടത്തിനായി ജീവിതം അര്‍പ്പിച്ച പാര്‍ട്ടിയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്’; രാജി വെച്ച് ഗോവ മുന്‍ മുഖ്യമന്ത്രി

പനാജി: മുന്‍ ഗോവ മുഖ്യമന്ത്രിയും 40 വര്‍ഷത്തോളം കോണ്‍ഗ്രസ് അംഗവുമായിരുന്ന ലൂയിസിനോ ഫലീരോ പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പമാണ് പ്രാഥമിക അംഗത്വവും എം എല്‍ എ സ്ഥാനവും ലൂയിസിനോ രാജിവെച്ചത്.

മാത്രമല്ല പാര്‍ട്ടിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നും തകര്‍ച്ചയില്‍ നിന്ന് തടയാനാകുമെന്ന തോന്നലില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്

അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് പോരാട്ടത്തിനായി ജീവിതം അര്‍പ്പിച്ച പാര്‍ട്ടിയല്ല ഇപ്പോഴത്തെ കോണ്‍ഗ്രസെന്നും എഴുപതുകാരനായ ഫലീരോയുടെ രാജിക്കത്തില്‍ പറയുന്നു.

2017-ല്‍ ഗോവയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ മതിയായ എം എല്‍ എമാര്‍ ഉണ്ടായിട്ടും കാത്തിരിക്കാനുള്ള ഹൈക്കമാന്‍ഡ് നിര്‍ദേശം അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

youtube abonnees kopen

Related Articles

Latest Articles