Tuesday, December 16, 2025

പാലക്കാടിന്റെ പൊള്ളുന്ന ചൂട് വകവയ്‌ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് പ്രധാനമന്ത്രിയുടെ റോഡ് ഷോ; മോദിയെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ച് ജനാവലി

പാലക്കാട്: പൊള്ളുന്ന ചൂട് വകവയ്‌ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ പാലക്കാട് നഗരത്തിനെ ആവേശത്തിലാക്കിയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടന്നത്. മോദിയെ കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളമാണ് റോഡ് ഷോ നടന്നത്.

പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മലപ്പുറം സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം, പൊന്നാനി സ്ഥാനാർത്ഥി അബ്ദുൾ സലാം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. രാവിലെ 10: 30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്ത് എത്തിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

Related Articles

Latest Articles