The private footage captured on the phone circulated months later; Later, two students committed suicide; The police have started an investigation to find the person responsible
ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഒന്നിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കോളേജ് കെട്ടിടത്തിന്റെ ടെറസിന് മുകളില്‍ വെച്ചുള്ള സ്വകാര്യ നിമിഷങ്ങളാണ് ഇവര്‍ അറിയാതെ മറ്റാരോ പകര്‍ത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അപ്‍ലോഡ് ചെയ്യപ്പെട്ട വീഡിയോ ക്ലിപ്പ് വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും കണ്ടു.
ഇതേ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ഈ വാര്‍ത്ത അറിഞ്ഞ ശേഷം അന്ന് രാത്രി തന്നെ ആണ്‍ കുട്ടിയും ആത്മഹത്യ ചെയ്തു. രണ്ട് പേരുടെയും ബന്ധുക്കള്‍ പോലീസില്‍ പ്രത്യേകം പരാതി നല്‍കി. സംഭവത്തിന് ഉത്തരവാദിയായ ആളിനെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…