Wednesday, December 24, 2025

ഭക്ഷണവും വെള്ളവും തേടി റഷ്യൻ സൈന്യം വാതിലിൽ മുട്ടും, ആരും തുറക്കരുത്: ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഖാർകീവ് ഗവർണർ

ഖാർകീവ്: റഷ്യൻ- യുക്രൈൻ യുന്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ ജനങ്ങൾക്ക് നിർദ്ദേശവുമായി ഖാര്‍കീവ് ഗവര്‍ണര്‍. ഖാര്‍കീവില്‍ അതിക്രമിച്ച് കടന്നിരിക്കുന്ന റഷ്യന്‍ സൈന്യം ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. അതിനാൽ റഷ്യന്‍ സൈന്യം വാതിലില്‍ മുട്ടിയാല്‍ തുറക്കരുതെന്ന് ജനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ഒരു ദയയും കൂടാതെ ആക്രമിക്കുന്ന ഇവർ ഭക്ഷണവും വെള്ളവും വസ്ത്രവും തേടി വീടുകളുടെ വാതിലിൽ മുട്ടാൻ സാധ്യതയുണ്ടെന്നും അപരിചിതർ വാതിലിൽ മുട്ടിയാൽ തുറക്കരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഖാർകീവിൽ യുക്രൈൻ സായുധ സേന ബന്ദികളാക്കിയ റഷ്യൻ സൈനികരുടെ ചിത്രം പങ്കുവെച്ചാണ് ഗവർണറുടെ കുറിപ്പ്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ…”അതിക്രമിച്ച് കയറിയിരിക്കുന്ന റഷ്യന്‍ സൈനികരുടെ പക്കല്‍ ഇന്ധനം ഇല്ല. അവർക്ക് അവരുടെ സൈനിക മേധാവികളുമായി ഒരു ബന്ധവുമില്ല. അതിനാൽ ഇനിയെന്ത് ചെയ്യണമെന്നതിനെ കുറിച്ച് യാ​തൊരു വിവരവുമില്ല. യുക്രൈയനിലെ ആക്രമണം തുടങ്ങിയ ശേഷം അവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല’

അതേസമയം സ്ഥാനങ്ങള്‍ ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ സാധാരണക്കാര്‍ക്കിടയില്‍ ഒളിഞ്ഞിരിക്കാനാണ് ശ്രമിക്കുന്നത്. അവരെ സ്വന്തം നാട്ടില്‍ ആരും കാത്തിരിക്കുന്നില്ലെന്നും -ഗവർണർ വ്യക്തമാക്കി.”

Related Articles

Latest Articles