International

20 രാജ്യങ്ങളിൽ നിന്നുള്ള അക്കാഡമിക് വിദഗ്ധരും ശാസ്ത്രജ്ഞരും ഉൾപ്പെടെ 100-ലധികം പ്രതിനിധികൾ ഉൾപ്പെടുന്ന G20-യുടെ  സയൻസ് -20 (S20) ഉച്ചകോടിക്ക് കോയമ്പത്തൂരിലെ ഈഷ യോഗ കേന്ദ്രത്തിൽ നാളെ തുടക്കമാകും ;നൂറിലധികം പ്രതിനിധികളുമായി സദ്ഗുരുവിന്റെ പ്രത്യേക  യോഗം; ഒരുക്കങ്ങൾ പൂർത്തിയായി

20 രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും ശാസ്ത്രജ്ഞരും ഉൾപ്പെടെ 100-ലധികം പ്രതിനിധികൾ ഉൾപ്പെടുന്ന G20-യുടെ  സയൻസ് -20 (S20) ഉച്ചകോടി അടുത്ത രണ്ട് ദിവസങ്ങളിലായി (2023 ജൂലൈ 21, 22) കോയമ്പത്തൂരിലെ ഈഷ യോഗ കേന്ദ്രത്തിൽ നടക്കും. യോഗത്തിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾ ഈശ ഫൗണ്ടേഷന്റെ സ്ഥാപകനായ സദ്ഗുരുവുമൊത്തുള്ള ഒരു സംവാദാത്മക യോഗത്തിലും പങ്കെടുക്കും.

യോഗത്തിൽ, മുൻപ് നടന്ന മൂന്ന് യോഗങ്ങളിലും നടന്ന ചർച്ചകൾ ഏകീകരിക്കും ഹരിതോർജ്ജം, ശാസ്ത്രത്തെ സമൂഹവുമായി സംയോജിപ്പിക്കുക, സമഗ്ര ആരോഗ്യം (ഹോളിസ്റ്റിക് ഹെൽത്ത്) എന്നീ വിഷയങ്ങളിൽ, കഴിഞ്ഞ യോഗങ്ങളിൽ ചർച്ച നടന്നിരുന്നു. ഈ വിഷയങ്ങളെ സംബന്ധിച്ച് 20 രാജ്യങ്ങളിൽ നിന്നുള്ള സംയുക്ത വിജ്ഞാപനം ഈ ഉച്ചകോടി യോഗത്തിൽ അവതരിപ്പിക്കും.

“ഒരു ആത്മീയ കേന്ദ്രം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ജി20 യോഗങ്ങൾ നടക്കുന്നത് മഹത്തായ കാര്യമാണ്. ഇതാണ് ശരിയായ വഴിയെന്ന് ഞാൻ കരുതുന്നു, എന്തെന്നാൽ ആളുകൾ ഇന്ത്യയെ അനുഭവിച്ചറിയേണ്ടതുണ്ട്.” എന്നാണ് ഈഷ യോഗ കേന്ദ്രത്തിൽ നടക്കാൻ പോകുന്ന ജി 20 യോഗത്തെക്കുറിച്ച് സദ്ഗുരു പ്രതികരിച്ചത്.

ശേഷം ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ അനസ്‌തേഷ്യോളജി പ്രൊഫസറും മസാച്ചുസെറ്റ്സിലെ ബോസ്റ്റണിൽ, ബേത് ഇസ്രായേൽ ഡീക്കൻസ് മെഡിക്കൽ സെന്ററിലെ സദ്ഗുരു സെന്റർ ഫോർ എ കോൺഷ്യസ് പ്ലാനറ്റിന്റെ ഡയറക്ടറുമായ ഡോ. ബാല സുബ്രഹ്മണ്യം നയിക്കുന്ന യോഗ ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു യോഗത്തിലും പ്രതിനിധികൾ പങ്കെടുക്കും.

ജി 20 രാജ്യങ്ങളിൽ നിന്ന് എത്തുന്ന പ്രതിനിധികൾക്ക് ഭാരതീയ സംസ്കാരത്തിന്റെയും യോഗ പൈതൃകത്തിന്റെയും പ്രാധാന്യമുൾക്കൊണ്ടുള്ള വരവേൽപ്പാണ് നൽകുക. മാലയണിയിച്ചും, വാദ്യമേളങ്ങളോടും പുഷ്പവൃഷ്ടിയോടും കൂടെ പരമ്പരാഗത രീതിയിൽ അതിഥികളെ സ്വീകരിക്കുകയും, 112 അടി ഉയരമുള്ള ആദിയോഗിയുടെ ശില്പത്തിലേക്ക് ആനയിക്കുകയും ചെയ്യും. ആദിയോഗിയാൽ സമർപ്പിക്കപ്പെട്ട ക്ഷേമത്തിന്റെ പുരാതന സാങ്കേതിക വിദ്യകൾ പ്രതിനിധികൾക്ക് പരിചയപ്പെടുത്തും.

ഈഷ സംസ്‌കൃതി വിദ്യാർത്ഥികൾ ഭാരതത്തിന്റെ ശാസ്ത്രീയ ആയോധന കലകളായ കളരിപ്പയറ്റ്, ശാസ്ത്രീയ നൃത്തമായ ഭരതനാട്യം എന്നിവ പ്രതിനിധികൾക്കായി അവതരിപ്പിക്കും. ലിംഗഭൈരവി ദേവി ക്ഷേത്രം, ധ്യാനലിംഗം, തീർത്ഥകുണ്ഡങ്ങൾ (ഊർജ്ജസ്വലമായ ജലാശയങ്ങൾ) എന്നീ പ്രതിഷ്ഠാപനം ചെയ്യപ്പെട്ട ഇടങ്ങളെയും പ്രതിനിധികൾക്ക് പരിചയപ്പെടുത്തും.

ലോകപ്രശസ്ത യോഗിയും ആത്മ ജ്ഞാനിയും ദാർശനികനുമായ സദ്‌ഗുരു സ്ഥാപിച്ച കോയമ്പത്തൂരിലെ ഈഷ യോഗ കേന്ദ്രം ആത്മപരിവർത്തനത്തിനായി സമർപ്പിക്കപ്പെട്ട പവിത്രമായ ഒരു ഇടമാണ്. ആന്തരിക വളർച്ചയെ അന്വേഷിക്കുന്ന ലോകമെമ്പാടുമുളള ആളുകളെ യോഗ കേന്ദ്രം ആകർഷിക്കുന്നു. യോഗയുടെ നാല് പ്രധാന മാർഗ്ഗങ്ങളായ ക്രിയ യോഗ (ഊർജ്ജം), ജ്ഞാന യോഗ (അറിവ്), കർമ്മ യോഗ (പ്രവർത്തനം), ഭക്തി യോഗ (ഭക്തി) എന്നിവ ഈശ യോഗ കേന്ദ്രം സമർപ്പിക്കുകയും ഇതിലൂടെ ജനങ്ങളിൽ ആന്തരിക പരിവർത്തനവും ക്ഷേമവും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ +91 94874 75346 എന്ന നമ്പറിൽ വിളിക്കുകയോ mediarelations@ishafoundation.org എന്ന മെയിലിലേക്ക് ബന്ധപ്പെടുകയോ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്

Anandhu Ajitha

Recent Posts

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

27 mins ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

31 mins ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

1 hour ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

2 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

2 hours ago

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നിലെത്തിയേനെ’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

മുംബൈ: സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസിനെ പിരിച്ചുവിട്ടിരുന്നെങ്കിൽ രാജ്യം ഇപ്പോൾ 5 പതിറ്റാണ്ട് മുന്നോട്ട് പോകുമായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരായ…

2 hours ago