ബെംഗളൂരു : കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. നദിയില്‍ അടിയൊഴുക്ക് കുറഞ്ഞെന്നും കാലാവസ്ഥ തെരച്ചിലിന് അനുകൂലമാണെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു
പ്രാദേശിക നീന്തൽ വിദഗ്ധനും മത്സ്യത്തൊഴിലാളിയുമായ ഈശ്വർ മാൽപ്പെ തെരച്ചിലിനായി ഗംഗാവലി പുഴയിലിറങ്ങി. അദ്ദേഹത്തിനൊപ്പം മത്സ്യത്തൊഴിലാളികളും പുഴയിലിറങ്ങിയിട്ടുണ്ട്. സമയം വൈകിയതിനാൽ രണ്ട് മണിക്കൂർ മാത്രമാകും ഇന്ന് തെരച്ചിൽ നടത്തുക
അതേസമയം ഡ‍്രഡ്ജര്‍ കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ ഇതുവരെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്ന് സതീഷ് കൃഷ്ണ സെയിൽ കുറ്റപ്പെടുത്തി. പണം മുന്‍കൂര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും കേരളം ഡ‍്രഡ്ജര്‍ എത്തിച്ചില്ലെന്നാണ് വിമര്‍ശനം. ഗംഗാവലി പുഴയില്‍ ഒഴുക്ക് 2 നോടിസിന് അടുത്താണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

