ചെന്നൈ : ഉറക്കത്തിലായ ഭാര്യ രാത്രി വാതിൽ തുറക്കാത്തതിനെ തുടർന്ന് ചുമരിൽ പിടിച്ച് മൂന്നാംനിലയിലെ വീട്ടിലേക്കു കയറാൻ ശ്രമിച്ച യുവാവ് കൈ വഴുതി താഴെ വീണുമരിച്ചു. നെട്രാംപള്ളി സ്വദേശി തെന്നരസ് (30) ആണ് മരിച്ചത്. കെട്ടിടത്തിലെ പൈപ്പ്‌ലൈൻ വഴി മൂന്നാം നിലയിലെ വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.
തിരുപ്പത്തൂരിൽ ഞായറാഴ്ച്ച രാത്രിയിലാണ് അപകടം. മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവാണ് തെന്നരസ്. രാത്രി 11 ഓടെയാണ് വീട്ടിലെത്തിയത്. കോളിങ് ബെൽ തകരാറിലായതുകൊണ്ട് കതക് തുറക്കാനായി ഭാര്യയെ ഫോണിൽ വിളിച്ചെങ്കിലും ഉറക്കത്തിലായഅവർ ഇതറിഞ്ഞില്ല. തുടർന്ന് മൂന്നാംനിലയിലെ വീട്ടിലേക്ക് പൈപ് ലൈൻ വഴി പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീഴുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് പുറത്തിറങ്ങിയ ഭാര്യ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ഭർത്താവിനെയാണ്. ഉടൻ തന്നെ തിരുപ്പത്തൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

