Sunday, December 21, 2025

തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ടതിന്റെ ഞെട്ടലിൽ യുവാവ്; ഓട്ടോ ഓടിക്കുന്നതിനിടെ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു

കണ്ണൂര്‍: ഓട്ടോ ഓടുന്നതിനിടയില്‍ സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചു. ഗുഡ്സ് ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ കാബിനില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. പാപ്പിനിശേരി – പഴയങ്ങാടി കെഎസ്ടിപി റോഡ് ജങ്ഷനിലാണ് സംഭവം. നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചു തകര്‍ന്നു. അപകടത്തില്‍ ഓട്ടോയുടെ ഡ്രൈവർ പി.പി ഷരീക്കിന് പരിക്കേറ്റു.

സാധനങ്ങളെടുക്കാന്‍ ഗുഡ്‌സ് ഓട്ടോയില്‍ കണ്ണൂരിലേക്ക്
പോയതാണ് ഷരീക്ക്. മൊബൈലില്‍ നിന്നു പുക ഉയരുന്നതു കണ്ട് ഫോണ്‍ പുറത്തേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയുടെ നിയന്ത്രണം തെറ്റുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.

Related Articles

Latest Articles