Kerala

പോലീസിന്റെ തിരക്കഥയിൽ സൈനികനും സഹോദരനും ജയിലിൽ കിടന്നത് 12 ദിവസം; എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായ മർദ്ദനം: ആശിച്ച വിവാഹവും മുടങ്ങി! ഒടുവിൽ കേസിൽ വൻ വഴിത്തിരിവ്

കൊല്ലം: സൈനികനേയും സഹോദരനെയും ക്രൂര മർദ്ദനത്തിന് ഇരയാക്കിയത് കള്ളക്കേസ്. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ചേർന്ന് അക്രമണം നടത്തിയെന്ന കേസിലാണ് വൻ വഴിത്തിരിവ്. സൈനികനേയും സഹോദരനെയും ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി.

കള്ളക്കേസ് ഉണ്ടാക്കി ഇരുവരെയും ജയിലിൽ അടച്ചു. എസ്ഐയുടെ നേതൃത്വത്തിൽ ക്രൂരമായ മർദ്ദനമാണ് നടന്നത്. കേസിനെ തുടർന്ന് സൈനികനായ വിഷ്ണുവിൻ്റെ വിവാഹവും മുടങ്ങിയിരുന്നു.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത നടന്നത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികൻ്റെ സഹോദരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കത്തിലായി.

ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. പിന്നീട് പോലീസുണ്ടാക്കിയ കഥയാണ് പുറം ലോകം അറിഞ്ഞത്. ഇങ്ങനെ, എംഡിഎംഎ കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്ഐയെ പരുക്കേൽപ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാർത്താ കുറിപ്പും പുറത്തിറക്കി.12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്.

ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനിൽ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്നേഷ് കൂട്ടിച്ചേർത്തു.സ്റ്റേഷനിൽ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകൾ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടർന്ന് എസ്ഐയെയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റി. പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിരുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago