Monday, December 15, 2025

സംസ്ഥാനത്ത് നിത്യ ചെലവുകൾ നടത്താൻ പോലും നിവൃത്തിയില്ല ; മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം ; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനാൽ ട്രഷറികളിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അനുവദിക്കും. എന്നാൽ, അതിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ ഏർപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. സംസ്ഥാനത്തിന് നിത്യ ചെലവുകൾ പോലും നടത്താൻ നിവൃത്തിയില്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒക്ടോബർ 15 വരെയുള്ള ബില്ലുകൾ ഈ പരിധിയില്ലാതെ പാസാക്കിയതായി ട്രഷറി വ്യക്തമാക്കി. അഞ്ച് ലക്ഷത്തിന് മുകളിലുള്ള തുകയ്‌ക്കായിരുന്നു നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത്.

Related Articles

Latest Articles