കണ്ണൂർ: ആലപ്പുഴ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ്സിന് തീയിട്ട കേസിൽ പ്രതിയുടെ മൊഴിയെടുത്ത് പോലീസ്.നിരവധി വിവരങ്ങളാണ് പ്രതിയിൽ നിന്നും പോലീസിന് ലഭിച്ചത്. പ്രസൂൺ ജിത് സിക്‌ദർ കൂടുതൽ ബോഗികൾ കത്തിക്കാൻ ലക്ഷ്യമിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ ശ്രമം പാളി പോയെന്നും പ്രതി വ്യക്തമാക്കി.ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺ ജിത് മൊഴി നൽകി.
ഭിക്ഷ എടുക്കാൻ സമ്മതിക്കാത്തതിലുള്ള വിരോധം കാരണമാണ് ട്രെയിൻ ബോഗിക്ക് തീ വെച്ചതെന്നാണ് പ്രതി ആദ്യമേ പൊലീസിന് നൽകിയ മൊഴി. സുരക്ഷ ഉദ്യോഗസ്ഥരോടുള്ള വിരോധമാണ് പ്രകോപനം ഉണ്ടാക്കിയതെന്നും പ്രതി വെളിപ്പെടുത്തിയതായാണ് വിവരം. ഇത് ശരിയാണോ പ്രതിക്ക് മറ്റ് തീവ്രവാദ ബന്ധങ്ങളെന്തെങ്കിലുമുണ്ടോ എന്നതടക്കം അന്വേഷിക്കാനായി കേരളാ സംഘം ബംഗാളിലെത്തിഅന്വേഷണം നടത്തിയിരുന്നു.പ്രതി പ്രസൂൺ ജിത് സിക്‌ദർ മുമ്പ് റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാടിന് മുമ്പ് തീയിട്ടയാളാണ്. റെയില്‍വേ അധികൃതര്‍ പൊലീസില്‍ പരാതി അറിയിച്ചിരുന്നെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല.

