ജയ്പുർ : രാജസ്ഥാനിൽ പ്രവേശന പരീക്ഷയ്ക്കായുള്ള പരിശീലനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.ഇന്നു രാവിലെ കുട്ടിയെ മാതാപിതാക്കൾ സന്ദർശിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്ര സ്വദേശിയായ കുട്ടിആത്മഹത്യ ചെയ്തത്. ഐഐടി, ജെഇഇ പ്രവേശനത്തിനായി കോട്ടയിൽ പരിശീലനം നടത്തുകയായിരുന്ന കുട്ടി.
പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് ഏറെ പേര് കേട്ട സ്ഥലമാണ് കോട്ട. ഇത് കൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരിശീലനത്തിന് എത്തുന്നുണ്ട്. ഇപ്പോൾ ആത്മഹത്യാ സംഭവങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

