അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം അവസാനിച്ചു. ഇന്ത്യൻ സമയം രാത്രി 9:12ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ രണ്ടര വരെ നീണ്ടു നിന്നു. വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്. യുഎസ്, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്ന് അപൂർവ്വമായ ആകാശ ദൃശ്യവിരുന്നിന് ആയിരങ്ങളാണ് സാക്ഷികളായത്. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിനാളുകൾ നാസയുടെ യു ട്യൂബ് പേജിലൂടെയും ഗ്രഹണം വീക്ഷിച്ചു.

The #Eclipse2024 from Canada 🇨🇦 pic.twitter.com/syA72kJfcj
— OThingstodo (@othingstodo_com) April 8, 2024
#Eclipse2024 Today beautiful images from different locations of the world. pic.twitter.com/ugkGchdRjN
— Dr.Shaun🇵🇸 (@fiftysix56__) April 8, 2024
2017 ന് ശേഷം ആദ്യമായാണ് അമേരിക്കയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത്. ഇനി 2026 ഓഗസ്റ്റ് 12 ന് ആകും അടുത്ത സമ്പൂർണ്ണ ഗ്രഹണം. ഇത് അൻ്റാർട്ടിക് മേഖലയിലാകും ദൃശ്യമാവുക. 2031 മെയ് 21ന് ആകും ഇന്ത്യയിൽ നിന്ന് സൂര്യഗ്രഹണം വ്യക്തമായി കാണാനാവുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

