Saturday, May 18, 2024
spot_img

അത് ഞാനല്ല ; നിങ്ങൾക്ക് ആളു മാറി ! റോ ഏജൻറ് എന്ന പാക്കിസ്ഥാന്റെ ആരോപണം തള്ളി ഇന്ത്യൻ വ്യവസായി അശോക് കുമാർ

ഏതാനും ഇന്ത്യക്കാരെ രഹസ്യ അന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ (റോ) ഏജൻ്റുമാരായി മുദ്ര കുത്തുകയും പാക്കിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ ചെയ്തുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാക്കിസ്ഥാന്റെ ഇത്തരം വ്യാജ ആരോപണങ്ങൾക്ക് വിധേയനായ ഇന്ത്യൻ വ്യവസായി അശോക് കുമാർ ഈ അവകാശവാദങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയാണ് അശോക് കുമാർ ആനന്ദ്

ഇന്ത്യൻ ഏജൻസിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പാകിസ്ഥാൻ്റെ അവകാശവാദങ്ങൾ നിരസിക്കുകയാണ് അശോക് കുമാർ. കൂടാതെ, അജ്ഞാതൻ നടത്തിയ കൊലപാതകവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പാകിസ്ഥാൻ ആരോപണങ്ങൾക്ക് ശേഷം തനിക്ക് വധഭീഷണി നേരിടുന്നതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ഇത്രയും ഗൗരവമുള്ള വിഷയത്തിൽ തൻ്റെ പേര് ഉയർന്നു വരുന്നത് കേട്ട് ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ബിസിനസുകാരനാണെന്നും ഇപ്പോൾ ദുബായിലാണ് താമസിക്കുന്നതെന്നും ആനന്ദ് കൂട്ടിച്ചേർത്തു, പാക്കിസ്ഥാൻ്റെ തെറ്റായ ആരോപണം തനിക്കും കുടുംബത്തിനും വളരെയധികം വിഷമമുണ്ടാക്കിയെന്നും കൂട്ടിച്ചേർത്തു.എൻ്റെ ജീവൻ അപകടത്തിലാണ്,
ഈ ആരോപണങ്ങൾ എൻ്റെ ജീവൻ അപകടത്തിലാക്കിയെന്നും ആനന്ദ് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2024 ജനുവരിയിൽ പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് സൈറസ് സജ്ജാദ് ഖാസിയും മറ്റൊരു വ്യക്തിയും നിയമവിരുദ്ധമായ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതായി ആരോപിച്ചതോടെയാണ് ആനന്ദിൻ്റെ കഷ്ടകാലം ആരംഭിച്ചത്.ഇസ്ലാമാബാദിലെ ഖാസിയുടെ പത്രസമ്മേളനത്തിൽ , പാക് പ്രമുഖ വ്യക്തികളുടെ കൊലപാതകങ്ങളിൽ ആനന്ദിനെ ഉൾപ്പെടുത്തി, കാര്യമായ തെളിവുകൾ നൽകാതെ റോയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.

എന്നാൽ ഭാരതത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള “തെറ്റായ പ്രചരണം” എന്ന് മുദ്രകുത്തി പാക്കിസ്ഥാൻ്റെ അവകാശവാദങ്ങളെ ഭാരതം തള്ളിക്കളഞ്ഞു.സമാധാനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രാലയം വീണ്ടും സ്ഥിരീകരിച്ചു, എന്നാൽ പാകിസ്ഥാൻ്റെ നടപടികളെ അപലപിച്ചു, അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുക മാത്രമാണെന്ന് പ്രസ്താവിച്ചു.

Related Articles

Latest Articles