ദില്ലി :ഗ്യാൻവാപി കേസിൽ സുപ്രധാന വഴിത്തിരിവ്.ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവച്ച് സംരക്ഷിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി നീട്ടി.കഴിഞ്ഞ മെയ് മാസത്തിലാണ് ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവച്ച് സംരക്ഷിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്ലിംങ്ങളുടെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങൾക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്തുന്നതല്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്ട്രേറ്റിനാണെന്നും ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരനാണ് പറയുന്നതെന്നും അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. സർവെ നടപടികൾ നിർത്തിവയ്ക്കണമെന്ന മസ്ജിദ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല

