Friday, December 12, 2025

സൂര്യ തിളങ്ങി ; നിർണ്ണായക വിജയം സ്വന്തമാക്കി മുംബൈ ; പ്ലേ ഓഫ് സാദ്ധ്യതകൾ സജീവം!

മുംബൈ : സൂര്യകുമാർ യാദവ് ഒരിക്കൽക്കൂടി തിളങ്ങിയപ്പോൾ ബാംഗ്ലൂരിനെതിരായ നിർണ്ണായക മത്സരത്തിൽ മുംബൈയ്ക്ക് വിജയം. 35 പന്തിൽ 83 റൺ‌സുമായി സൂര്യകുമാർ യാദവ് കത്തിക്കയറിയപ്പോൾ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന്റെ ജയമാണ് നേടിയത്.

പതിവ് പോലെ ഗ്ലെൻ മാക്‌സ്‌വെൽ (33 പന്തിൽ 68) ഫാഫ് ഡുപ്ലെസി (41 പന്തിൽ 65) സഖ്യത്തിന്റെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂർ 200 റൺസ് കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. എന്നാൽ വിജയമുറപ്പിച്ച് പന്തെറിഞ്ഞു തുടങ്ങിയ ബാംഗ്ലൂരിനെ സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിന്റെ ബലത്തിൽ 3 ഓവറും 3 പന്തും ബാക്കിനിൽക്കെ മുംബൈ മറികടന്നത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചറി നേടിയ നേഹൽ വധേരയുടെ (34 പന്തിൽ 52 നോട്ടൗട്ട് ) പ്രകടനവും മുംബൈയുടെ വിജയത്തിൽ നിർണായകമായത്. സ്കോർ: ബാംഗ്ലൂർ 6ന് 199, മുംബൈ 16.3 ഓവറിൽ 4ന് 200.

ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സ്വപ്ന സമാനമായ തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്ലിയെയും (1) മടക്കി ജയ്സൻ മൂന്നാം ഓവറിൽ അനുജ് റാവത്തിനെയും (6) പുറത്താക്കി ബയ്റൻഡ്രോഫ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി നൽകി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഡുപ്ലെസി– മാക്സ്‍വെൽ സഖ്യം നടത്തിയ കൗണ്ടർ അറ്റാക്കാണ് ബാംഗ്ലൂരിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. 10.1 ഓവറിൽ 126 റൺസാണ് ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ എത്തിച്ചത്.

Related Articles

Latest Articles