Friday, May 3, 2024
spot_img

മോഷണക്കുറ്റം ആരോപിച്ച് ഒമ്പത് പേരെ പരസ്യമായി ചാട്ടവാർ കൊണ്ട് അടിച്ച് താലിബാന്റെ ശിക്ഷാവിധി ; കൈകൾ വെട്ടിമാറ്റി , താലിബാനിൽ നടപ്പിലാക്കുന്നത് ക്രൂരമായ നരനായാട്ട്

താലിബാൻ : കാണ്ഡഹാറിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ മോഷണക്കുറ്റം ആരോപിച്ച് ഒൻപത് പേരെ പരസ്യമായി ചാട്ടവാർ കൊണ്ട് അടിച്ച് താലിബാന്റെ ശിക്ഷാവിധി.കാണികളുടെ മുന്നിൽ വെച്ച് 4 പേരുടെ കൈകൾ വെട്ടിമാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ന്യായമായ വിചാരണയും നടപടിക്രമങ്ങളും കൂടാതെ അഫ്ഗാനിസ്ഥാനിൽ ആളുകളെ തല്ലുകയും വെട്ടിമുറിക്കുകയും വധിക്കുകയും ചെയ്യുന്നു. കുറ്റവാളികളെ 39 തവണ പ്രഹരിച്ചതായി പ്രവിശ്യാ ഗവർണറുടെ വക്താവ് ഹാജി സായിദ് പറഞ്ഞു.

2022 ഡിസംബർ 7-ന് ഫറാ നഗരത്തിൽ താലിബാൻ ഒരാളെ പരസ്യമായി വധിച്ചിരുന്നു. 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യത്തെ പരസ്യമായ വധശിക്ഷയായിരുന്നു അത്. വധശിക്ഷയ്ക്ക് ഉടൻ മൊറട്ടോറിയം ഏർപ്പെടുത്താനും,മർദ്ദനവും മനുഷ്യത്വരഹിതവും , നികൃഷ്ടവുമായ ചാട്ടവാറടിയും മറ്റ് ശാരീരിക ശിക്ഷകളും നിരോധിക്കണമെന്ന് ലോകരാജ്യങ്ങൾ ഒന്നടങ്കം താലിബാനോട് ആവശ്യപ്പെടുന്നുണ്ട്.

Related Articles

Latest Articles