Saturday, December 20, 2025

മുറിച്ചുകൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു ചരിഞ്ഞു ;വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പള്ളം : മുറിച്ചുകൊണ്ടിരുന്ന പുളിമരം വീട്ടുമുറ്റത്തേയ്ക്കു ചരിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ബുക്കാന റോഡില്‍ മലേപ്പറമ്പില്‍ മേരിക്കുട്ടിയാണ് അപകടത്തിൽ (56) മരിച്ചത്.വീട്ടമ്മയ്‌ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നീ സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

മരത്തില്‍ വടം കെട്ടിയ ശേഷം വലിച്ചു മാറ്റുന്നതിനിടെ മരം അപ്രതീക്ഷിതമായി മറ്റൊരു വശത്തേയ്ക്ക് മറിയുകയായിരുന്നു. വീട്ടുമുറ്റത്ത് സംസാരിച്ച് നില്‍ക്കുകയായിരുന്ന മേരിക്കുട്ടിയുടെയും ഷേര്‍ളിയുടെയും സ്മിതയുടെയും ഇടയിലേക്കാണ് മരം മറിഞ്ഞു വീണത് . സ്മിതയും ഷേര്‍ളിയും ഓടിമാറിയെങ്കിലും മേരിക്കുട്ടിക്ക് രക്ഷപ്പെടാനായില്ല. ശരീരത്തിൽ മരം പതിച്ച ഇവർ തല്‍ക്ഷണം മരിച്ചു.
കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റിയിട്ടുണ്ട് . പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം

Related Articles

Latest Articles